3 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 31, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 28, 2024
October 28, 2024
October 28, 2024

കംബോഡിയ സൈനിക താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ 20 മ രണം

Janayugom Webdesk
നോം പെൻ
April 28, 2024 7:50 pm

തെക്ക്-പടിഞ്ഞാറൻ കംബോഡിയയിലെ സെെനിക താവളത്തിലുണ്ടായ വെടിമരുന്ന് സ്ഫോടനത്തില്‍ 20 സെെനികര്‍ കൊല്ലപ്പെട്ടു. കാംപോങ് സ്പ്യൂ പ്രവിശ്യയിലെ താവളത്തിൽ ശനിയാഴ്ചയായിരുന്നു സ്ഫോടനമുണ്ടായത്. പരിക്കേറ്റ സെെനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. നാല് കെട്ടിടങ്ങൾ പൂര്‍ണമായും നശിച്ചു. നിരവധി സെെനിക വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി.

പരിസരത്തെ 25 വീടുകൾ ഭാഗികമായി തകര്‍ന്നായും സെെന്യം അറിയിച്ചു. സ്ഫോടനം നടന്ന പ്രവിശ്യയിൽ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഉയര്‍ന്ന താപനിലയില്‍ വെടിമരുന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 

Eng­lish Sum­ma­ry: 20 kil led in explo­sion at Cam­bo­dia mil­i­tary base

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.