പഞ്ചാബില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ 200 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. 40 കിലോ ഹെറോയിനാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫിറോസ്പുര്‍ സെക്ടറിൽ ഞായറാഴ്ചയാണ് സംഭവം. രണ്ടു സംഭവങ്ങളിലായാണ് ഇത്രയധികം മയക്കുമരുന്ന് കണ്ടെത്തിയത്.
ആദ്യ സംഭവത്തിൽ, 101 ബറ്റാലിയനിലെ സൈനികർ അതിർത്തി ഔട്ട്പോസ്റ്റായ മിയാൻ വാലി ഉത്തറിന് സമീപം 22 പാക്കറ്റുകളിലായി ഒളിപ്പിച്ച 34 കിലോ ഹെറോയിനാണ് കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 170 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്.
രണ്ടാമത്തെ സംഭവത്തിൽ, 116 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ അതിർത്തി ഔട്ട്പോസ്റ്റായ മുഹമ്മദി വാലയ്ക്ക് സമീപം 30 കോടി രൂപ വിലമതിക്കുന്ന ആറ് കിലോഗ്രാം ഭാരമുള്ള ആറ് പാക്കറ്റ് ഹെറോയിനാണ് പിടിച്ചെടുത്തത്. ശനിയാഴ്ച, 136 ബറ്റാലിയനിലെ സൈന്യം, ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ ബാരെക്കെക്ക് സമീപം 10.852 കിലോഗ്രാം ഭാരമുള്ള 11 പാക്കറ്റ് ഹെറോയിൻ കണ്ടെടുത്തിരുന്നു.
english summary; 200 crore worth of narcotics found in Punjab
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.