
2025–26 സാമ്പത്തിക വര്‍ഷത്തില്‍ 20,000 പുതുമുഖങ്ങളെ നിയമിക്കാന്‍ ഇന്‍ഫോസിസ് പദ്ധതിയിടുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സലില്‍ പരേഖ് സ്ഥിരീകരിച്ചു. ഐടി മേഖലയിലെ പിരിച്ചുവിടലുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ഈ തീരുമാനം. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വലിയ തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസ്, ഈ വര്‍ഷം ഇതിനകം 17,000 ജീവനക്കാരെ നിയമിച്ചുകൊണ്ട് തങ്ങളുടെ നിയമന ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പരേഖ് പറഞ്ഞു. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിക്ഷേപിക്കുന്നതിലും ജീവനക്കാര്‍ക്ക് പുനര്‍പരിശീലനം നല്‍കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.