
ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. സൂപ്പര്‍സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും മറ്റ് ഡോക്ടര്‍മാരുടേയും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രികളില്‍ കൂടുതല്‍ മികച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.
കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാര്‍ഡിയോളജി 20, ന്യൂറോളജി ഒൻപത്, നെഫ്രോളജി 10, യൂറോളജി നാല്, ഗ്യാസ്‌ട്രോഎന്‍ട്രോളജി ഒന്ന് , കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഒന്ന് , അസിസ്റ്റന്റ് സര്‍ജന്‍ എട്ട്, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ 48 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജനറല്‍ മെഡിസിന്‍ 12, ജനറല്‍ സര്‍ജറി ഒന്‍പത്, ഒബി ആന്റ് ജി ഒന്‍പത്, പീഡിയാട്രിക്‌സ് മൂന്ന് , അനസ്‌തേഷ്യ 21, റേഡിയോഡയഗ്നോസിസ് 12, റേഡിയോതെറാപ്പി ഒന്ന് , ഫോറന്‍സിക് മെഡിസിന്‍ അഞ്ച്, ഓര്‍ത്തോപീഡിക്‌സ് നാല്, ഇഎന്‍ടി ഒന്ന് എന്നിങ്ങനെയും തസ്തികകള്‍ സൃഷ്ടിച്ചു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സിഎംഒ എട്ട് , അസി. സര്‍ജര്‍ നാല്, കണ്‍സള്‍ട്ടന്റ് ഒബി ആന്റ് ജി ഒന്ന്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒബി ആന്റ് ജി മൂന്ന്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് മൂന്ന്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യ നാല്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജി ഒന്ന് എന്നിങ്ങനേയും തസ്തികകള്‍ സൃഷ്ടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.