22 December 2024, Sunday
KSFE Galaxy Chits Banner 2

വൈദ്യുതി – അപകട രഹിത വര്‍ഷമായി 2022 ആചരിക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

Janayugom Webdesk
December 31, 2021 4:59 pm

2022 അപകടരഹിത വര്‍ഷമായി ആചരിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 22/11/21 ‑ല്‍ ഒരു കടയില്‍ അനധികൃതമായി സ്ഥാപിച്ച ഡീസല്‍ ജനറേറ്ററില്‍ നിന്നും വൈദ്യുതി പ്രവഹിച്ച് ലൈനില്‍ ജോലി ചെയ്തിരുന്ന ഒരു കെ എസ് ഇ ബി ജീവനക്കാരന്‍ മരണപ്പെടുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള വൈദ്യുതി അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന തലത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി. ശ്രീ.കെ.കൃഷ്ണന്‍കുട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റിനും, കെ എസ് ഇ ബിയ്ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റ്, കെ എസ് ഇ ബി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ അവലോകന യോഗത്തില്‍ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. അനധികൃതമായി ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിച്ച 346 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റ്, കെ എസ് ഇ ബി ജീവനക്കാര്‍ ചേര്‍ന്ന്‍ സംയുക്ത പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ തല വൈദ്യുതി അപകട നിവാരണ കമ്മിറ്റികള്‍ അടിയന്തിരമായി വിളിച്ചു കൂട്ടാന്‍ തീരുമാനിച്ചു.2022 വൈദ്യുതി അപകട രഹിത വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍, വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ആവിഷ്കരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ കവചിത കണ്ടക്റ്ററിലേക്ക് മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. വൈദ്യുതി കമ്പികൾ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും, വൈദ്യുതി തടസങ്ങൾ കുറയ്ക്കുന്നതിനും, സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമായി സ്പേസറുകൾ ലോ ടെൻഷൻ വിതരണ ലൈനുകളിൽ സ്ഥാപിക്കുന്ന നടപടി ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. പഴകിയ കണ്ടക്റ്ററുകള്‍ മുന്‍ഗണനാ ക്രമത്തില്‍ മാറ്റുന്നതാണ്.വൈദ്യുതി ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇലക്ട്രിക്കല്‍ ഡിവിഷന്‍ തലത്തില്‍ ഏരിയല്‍ ലിഫ്റ്റ്‌ വാങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. മറ്റ് സംസ്ഥാനങ്ങളില്‍ അപകടം ഒഴിവാക്കാനായി സ്വീകരിച്ചിരിക്കുന്ന ഉചിതമായ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.രാജേഷ്‌ കുമാര്‍ സിന്‍ഹ, IAS, കെ.എസ്.ഇ.ബി.എല്‍. വിതരണ വിഭാഗം ഡയറക്ടര്‍ ശ്രീഎസ് രാജ്കുമാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്റര്‍ ശ്രീ.അനില്‍ കുമാര്‍ വി സി, മറ്റുന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
eng­lish summary;2022 will be observed as the year with­out dan­ger; Min­is­ter K Krishnankutty
you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.