2023ലേക്കുള്ള ഐപിഎല്‍ താരലേലം ഈ വര്‍ഷം ഡിസംബര്‍ 16ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. സീസണിൽ ഹോം, എവേ രീതിയിലാവും മത്സരങ്ങൾ. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് സീസണുകൾ തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ മാത്രമാണ് നടന്നത്.
മാര്‍ച്ച് അവസാന വാരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. താരലേലത്തില്‍ ഒരു ടീമിന് പരമാവധി മുടക്കാവുന്ന തുക 90 കോടിയില്‍ നിന്ന് 95 കോടിയായി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വലിയ താരലേലം നടന്നതിനാല്‍ ഇത്തവണ ടീമുകളില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. ഗുജറാത്ത് ടൈറ്റന്‍സാണ് കഴിഞ്ഞ സീസണില്‍ കിരീടമുയര്‍ത്തിയത്. ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തുന്ന ടീം നേരിട്ട് ഫൈനലിലെത്തും.
English Summary:2023 IPL auction on 16th December
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.