3 May 2024, Friday

2026 ലോകകപ്പ്: ആതിഥേയത്വം വഹിക്കുക മൂന്ന് രാജ്യങ്ങള്‍

Janayugom Webdesk
ദോഹ
December 22, 2022 8:59 am

നാലുവർഷത്തിനുശേഷം 2026ൽ ലോകകപ്പിന്‌ മൂന്ന്‌ രാജ്യങ്ങൾ ചേർന്ന്‌ ആതിഥേയത്വം വഹിക്കും. വടക്കൻ അമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോ, കാനഡ, അമേരിക്ക എന്നിവയാണ്‌ വേദികൾ. 16 സ്റ്റേഡിയങ്ങളിലാണ്‌ കളി. ആദ്യമായി 48 ടീമുകൾ അണിനിരക്കും. ഇത്തവണ 32 ടീമുകളാണ്‌ ഉണ്ടായിരുന്നത്‌.

ജപ്പാനും ദക്ഷിണകൊറിയയും 2002ൽ ചേർന്ന്‌ വേദിയൊരുക്കിയശേഷം ആദ്യമാണ്‌ രാജ്യങ്ങൾ ഒരുമിച്ച്‌ ലോകകപ്പ്‌ നടത്തുന്നത്‌. 2026 ജൂൺ എട്ടുമുതൽ ജൂലൈ മൂന്നുവരെയാണ്‌ 23-ാമത് ലോകകപ്പ്‌. അമേരിക്കയിലെ 11 സ്റ്റേഡിയങ്ങളിൽ 60 കളിയുണ്ടാകും. കാനഡയിലെ രണ്ടിടത്തായി 10 കളി. മെക്സിക്കോയിൽ മൂന്ന്‌ സ്റ്റേഡിയങ്ങലായി 10 മത്സരങ്ങളുണ്ട്‌.

Eng­lish Summary:2026 World Cup: Three coun­tries to host
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.