14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

May 28, 2025
April 10, 2025
April 3, 2025
March 5, 2025
January 24, 2025
December 14, 2024
October 29, 2024
August 6, 2024
July 17, 2024
May 24, 2024

ഊര്‍ജ സംരക്ഷണം; ലോഡ് ഷെഡിങ് ഉണ്ടാകില്ല

Janayugom Webdesk
തിരുവനന്തപുരം
May 3, 2024 8:24 pm

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ വൈദ്യുതി മേഖലയുടെ പ്രവർത്തനത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജന സഹകരണത്തോടെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കി വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമതയോടെ നടത്താനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം.
ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. ഫീല്‍‍ഡ് തലത്തില്‍‍ ക്രമീകരണങ്ങള്‍ നടത്താന്‍ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെ എസ്ഇബി വീണ്ടും സര്‍‍ക്കാരിന് റിപ്പോര്‍‍ട്ട് നല്‍കും. കെഎസ്ഇബി നല്‍കിയ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാത്രി 10 മുതല്‍ പുലര്‍‍‍‍ച്ചെ രണ്ട് മണിവരെ വൈദ്യുതി അത്യാവശ്യത്തിന് മാത്രമായി ഉപയോഗിക്കണം. ഈ സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും.
ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിട്ടിയുടെ പമ്പിങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാനും‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.
രാത്രി ഒമ്പതുമണി കഴിഞ്ഞ് അലങ്കാര ദീപങ്ങളും പരസ്യ ബോര്‍‍ഡുകളിലെ വിളക്കുകളും പ്രവര്‍‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാര്‍‍ഹിക ഉപഭോക്താക്കള്‍‍ എയര്‍ കണ്ടീഷണറുകള്‍‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യണം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കണം.

വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോഡില്‍

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോഡിലെത്തി. വ്യാഴാഴ്ച വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂണിറ്റായി ഉയർന്നു. കഴിഞ്ഞ മാസം 30 ലെ 113.15 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് മറികടന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5857 മെഗാവാട്ട് എന്ന റെക്കോഡും രേഖപ്പെടുത്തി. ഉപഭോക്താക്കള്‍‍ സഹകരിച്ചാല്‍ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടു പോകാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇപ്പോഴത്തെ അവസ്ഥ അനിതര സാധാരണമായ ഒരു പ്രകൃതി ദുരന്തമായി കണ്ട് പ്രശ്ന പരിഹാരത്തിനായി പൊതുജനങ്ങള്‍‍ ഒറ്റക്കെട്ടായി നില്‍‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പരമാവധി വൈദ്യുതി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മണി മുതല്‍ പുലര്‍‍‍ച്ചെ രണ്ട് മണിവരെയുള്ള സമയത്ത് കെഎസ്ഇബിയുമായി സഹകരിക്കണം.
സാങ്കേതിക കാരണത്താല്‍ വൈദ്യുതി മുടങ്ങുമ്പോള്‍ കെഎസ്ഇബി ഓഫിസുകളില്‍ ബഹളം ഉണ്ടാക്കുന്നതും ജീവനക്കാരുടെ ജോലി തടസപ്പെടുത്തുന്നതും വൈദ്യുതി മേഖലയുടെ പ്രവര്‍‍ത്തനം താറുമാറാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:energy con­ser­va­tion; There will be no load shedding
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.