
2028ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരം ജൂൺ ഒമ്പതിന് കാർഡിഫില്‍. ജൂലൈ ഒമ്പതിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, അയർലൻഡ് എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ബർമിംഗ്ഹാം, ഡബ്ലിൻ, ഗ്ലാസ്‌ഗോ, ലിവർപൂൾ, മാഞ്ചസ്റ്റർ, ന്യൂകാസിൽ എന്നിവയുൾപ്പെടെ എട്ട് നഗരങ്ങളിലെ ഒമ്പത് വേദികളിലായാണ് മത്സരം. 24 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂര്‍ണെമന്റില്‍ ആകെ 51 മത്സരങ്ങൾ അരങ്ങേറും.
സെമിഫൈനലും ഒരു ക്വാർട്ടർ ഫൈനലും വെംബ്ലിയിൽ നടക്കും, മറ്റ് അവസാന എട്ട് മത്സരങ്ങൾ ഡബ്ലിൻ, ഗ്ലാസ്‌ഗോ, കാർഡിഫ് എന്നിവിടങ്ങളിലായി അരങ്ങേറും. വെംബ്ലി ഒഴികെയുള്ള എല്ലാ ആതിഥേയ വേദികളിലും റൗണ്ട് ഓഫ് പതിനാറിലെ മത്സരങ്ങൾ നടക്കും.
2024 യൂറോ കപ്പിൽ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. അതേസമയം സ്കോട്ട്‌ലൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2026 ഡിസംബർ 6 ന് വടക്കൻ അയർലണ്ടിന്റെ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന യൂറോ 2028 യോഗ്യതാ നറുക്കെടുപ്പിന് ആതിഥേയത്വം വഹിക്കാൻ ബെൽഫാസ്റ്റിനെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.