26 January 2026, Monday

മുന്‍കാമുകിക്കുവേണ്ടി മുട്ട്കുത്തി യാചിച്ചത് 21 മണിക്കൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2023 4:11 pm

ഒരാള്‍ തന്‍റെ മുന്‍ കാമുകിയോട് തന്‍റെ ജീവിതത്തിലേക്ക് തിരിച്ച് വരുവാന്‍ മുട്ട്കുത്തി യാചിച്ചത് ഇരുപത്തിഒന്നു മണിക്കൂര്‍. 

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവശ്യയിലെ ദാഷൗവിലെ സ്ത്രീയുടെ ഓഫീസ് കെട്ടിടത്തിന്‍റെ കവാടത്തിന് പുറത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് 1മണി മുതല്‍ അടുത്ത ദിവസം രാവിലെ 10 മണിവരെ ഒരുവലിയ റോസാപ്പൂക്കളുമായിട്ടാണ് കാമുകന്‍ മുട്ടുകിത്തി നിന്നത്. 

21 മണിക്കൂര്‍ നീണ്ട പ്രണായാഭ്യര്‍ത്ഥനയുടെ വീഡിയോ വെയ്ബോയില്‍ 150ദശലക്ഷം കണ്ടു.അവരുടെ ഓഫീസിനു മുന്നില്‍ കടുത്ത മഴയും,തണുപ്പും സഹിച്ചാണ് മണിക്കൂറുകള്‍ ഇയാള്‍ നിന്നത്.കാമുകിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിക്കണം എന്നും പലരും,പൊലീസും ഇയാളെ ഉപദേശിച്ചു. 

എന്നാൽ,ഇയാൾ അതൊന്നും കേൾക്കാൻ പോലും തയ്യാറായില്ല.കുറച്ച് ദിവസം മുമ്പാണ് അവൾ താനുമായുള്ള ബന്ധം പിരിഞ്ഞത്. താൻ മാപ്പ് ചോദിക്കാനും അവളെ തിരികെ വിളിക്കാനും വന്നതാണ് എന്നായിരുന്നത്രെ യുവാവിന്റെ മറുപടി. പ്രണയത്തിൽ പരാജയപ്പെടുമ്പോൾ ആളുകൾ അതിരുകടന്ന കഥകൾ ചൈനയിൽ അസാധാരണമല്ല. 

Eng­lish Summary:
21 hours of kneel­ing and beg­ging for ex-girlfriend

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.