രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്‍. കേരളത്തിലെ ഒരു സ്ഥാപനമടക്കം 21 സ്ഥാപനങ്ങളെയാണ് യുജിസി വ്യാജമെന്ന് പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകളുള്ളത് ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയില്‍ എട്ടും ഉത്തര്‍പ്രദേശില്‍ നാലും സര്‍വകലാശാലകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയാണ് വ്യാജന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്, ദാര്യഗഞ്ച് കൊമേഴ്സ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, എഡിആര്‍-സെന്‍ട്രിക് ജുഡീഷ്യല്‍ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ‍്യൂഷന്‍ ഓഫ് സയന്‍സ് ആന്റ് എന്‍ജിനീയറിങ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി, ഭാരതീയ ശിക്ഷാ പരിഷത് എന്നിവയും വ്യാജന്മാരുടെ പട്ടികയിലുണ്ട്.
കര്‍ണാടകയിലെ ബഡാഗാന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി, മഹാരാഷ്ട്രയിലെ രാജ അറബിക് യൂണിവേഴ്സിറ്റി, പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്റ് റിസര്‍ച്ച്, ഒഡിഷയിലെ നവഭാരത് ശിക്ഷാ പരിഷത്, നോര്‍ത്ത് ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്നോളജി, പുതുച്ചേരിയിലെ ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, ആന്ധ്രാപ്രദേശിലെ ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് കല്പിത സര്‍വകലാശാല എന്നിവയാണ് മറ്റു വ്യാജ യൂണിവേഴ്സിറ്റികള്‍. പട്ടികയിലുള്ള സര്‍വകലാശാലകള്‍ക്ക് ഒരു തരത്തിലുള്ള ബിരുദവും നല്‍കാന്‍ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി.
English Summary: 21 universities in the country are fake: one university in Kerala is also on the list
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.