ഉക്രെയ്‍നില്‍ റഷ്യ നടത്തിയ സൈനിക നടപടികള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അസംബന്ധമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഗുട്ടറസ് ഉക്രെയ്ന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. അന്താരാഷ്ട്ര അന്വേഷണവുമായി റഷ്യ സഹകരിക്കണമെന്നും ഗുട്ടറസ് പറഞ്ഞു.
ഫെബ്രുവരി 24ന് റഷ്യന്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗുട്ടറസ് ഉക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. നിരവധി ഉക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട വിവിധ നഗരങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. തകര്‍ന്നു കിടക്കുന്ന വീടുകളിലൊന്ന് എന്റെ വീടാണെന്ന് വെറുതെ സങ്കല്‍പ്പിച്ച് നോക്കി. ഇവിടെ പേരക്കുട്ടികള്‍ ഭയത്തോടെ നോക്കി ഓടിയകലുകയാണെന്നും ഉക്രെയ്ന്റെ വടക്ക് കിഴക്ക് മേഖലയിലെ ബൊറോഡിയാന്‍ക നഗരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഗുട്ടറസ് പറഞ്ഞു.
English Summary: 21st Century Nonsense: UN Chief Visits Ukraine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.