20 December 2025, Saturday

Related news

November 5, 2025
November 4, 2025
April 5, 2025
April 3, 2025
April 2, 2025
February 27, 2025
April 9, 2024
January 9, 2024
December 7, 2023
February 13, 2023

വന്യജീവി ആക്രമണം തടയാൻ 24 കോടിയുടെ കിഫ്ബി പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
February 13, 2023 11:40 pm

സംസ്ഥാനത്തെ മനുഷ്യ‑വന്യജീവി സംഘർഷ ലഘൂകരണത്തിനായി വനാതിർത്തികളിൽ വിവിധ പദ്ധതികള്‍ക്കായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 24 കോടി രൂപ അനുവദിച്ചു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് ടെക്നോളജി തയ്യാറാക്കിയ പരിഷ്കരിച്ച ഡിസൈൻ പ്രകാരം ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിങ് നടത്തുന്നതിനും ഇത് പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിങ് നടത്തുന്നത് പ്രായോഗികമല്ല എന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാൽ അങ്ങനെയുള്ള പ്രദേശങ്ങളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് ആണ് സ്ഥാപിക്കുക. ആകെ അനുവദിച്ച 24 കോടിയിൽ എൻഐടി തയ്യാറാക്കിയ പരിഷ്‌കരിച്ച ഡിസൈൻ പ്രകാരം ഈ ഇനത്തിൽ ലാഭിക്കാൻ പറ്റുന്ന ബാക്കി തുകയായ 9.21 കോടി രൂപ കൂടി അനുയോജ്യമായ മറ്റ് നടപടികൾക്കായി ഉപയോഗപ്പെടുത്താൻ സാധിക്കും. 

സൗത്ത് വയനാട് ഡിവിഷനിലെ ദാസനക്കര-പത്തിരിയമ്പം-പാത്രമൂല‑കക്കോടം ബ്ലോക്ക്-750 ലക്ഷം, കൊമ്മഞ്ചേരി, സുബ്രമണ്യം കൊല്ലി പ്രദേശം-175 ലക്ഷം, വേങ്ങോട് മുതൽ ചെമ്പ്ര വരെ-250 ലക്ഷം, കുന്നുംപുറം-പത്താം മൈൽ‑150 ലക്ഷം, നിലമ്പൂർ സൗത്ത് ഡിവിഷനിലെ തീക്കാടി-പുലക്കപ്പാറ‑നമ്പൂരിപൊതി പ്രദേശം-225 ലക്ഷം, നോർത്ത് വയനാട് ഡിവിഷനിലെ കൂടക്കടവ് മുതൽ പാൽവെളിച്ചം വരെ-300 ലക്ഷം, വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ വടക്കനാട്-225 ലക്ഷം, കാന്നൽ മുതൽ പാഴൂർ തോട്ടമൂല വരെ-325 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്.
സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിക്കാണ് പദ്ധതി നടത്തിപ്പിനുള്ള ചുമതല.

Eng­lish Sum­ma­ry: 24 crore KIFB project to pre­vent wildlife attacks

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.