19 December 2024, Thursday
KSFE Galaxy Chits Banner 2

പെറുവിലെ ഡെവിള്‍സ് കര്‍വില്‍ അപകടം: കൊക്കയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 24 പേര്‍ മരിച്ചു

Janayugom Webdesk
ലിമ
January 29, 2023 11:55 am

വടക്കുപടിഞ്ഞാറൻ പെറുവിലുണ്ടായ ബസ് അപകടത്തില്‍ 24 പേര്‍ മരിച്ചു. 60 യാത്രക്കാരുമായി പോയ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. ശനിയാഴ്ചയാണ് സംഭവം. കോറിയങ്ക ടൂർസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസാണ് ലിമയിൽ നിന്ന് പുറപ്പെട്ട് ഇക്വഡോറിന്റെ അതിർത്തിയിലുള്ള തുംബെസിലേക്ക് പോകുമ്പോള്‍ ഓർഗാനോസ് പട്ടണത്തിന് സമീപമുള്ള റോഡിൽ നിന്ന് തെന്നിമാറിയതെന്ന് പൊലീസ് പറഞ്ഞു. 

ഡെവിൾസ് കർവ് എന്നറിയപ്പെടുന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. 

ലിമയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) വടക്കുള്ള എൽ ആൾട്ടോയിലെയും മൻകോറയിലെയും ആശുപത്രികളിലേക്ക് പരിക്കേറ്റ യാത്രക്കാരെ മാറ്റി. ഹെയ്തിയിൽ നിന്നുള്ളവരാണ് ചിലരെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: 24 killed in bus over­turn acci­dent in Peru

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.