27 April 2024, Saturday

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: 42 പേര്‍ കൊല്ലപ്പെട്ടതിനുപിന്നാലെ പെറുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Janayugom Webdesk
ലിമ
January 15, 2023 3:07 pm

പ്രസിഡന്റ് ദിന ബൊലുവാർട്ടിനെതിരായ പ്രതിഷേധത്തെത്തുടർന്ന് 42 പേര്‍ കൊല്ലപ്പെടതിനുപിന്നാലെ പെറുവില്‍ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ലിമയിലും മറ്റ് മൂന്ന് പ്രദേശങ്ങളിലുമാണ് അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ളത്. 30 ദിവസത്തേക്കാണ് നടപടി. 

ആളുകള്‍ ഒത്തുകൂടുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുപോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം പെറുവിലെ ടൂറിസം മേഖലയില്‍ വലിയ പങ്കുവഹിക്കുന്ന കുസ്‌കോ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ വീണ്ടും തുറന്നു. നിലവിലെ നേതാവ് ബൊലുവാർട്ടിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 60 കാരനായ ബൊലുവാർട്ട് അഞ്ച് വർഷത്തിനിടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആറാമത്തെ വ്യക്തിയാണ്.

അധികാരമേറ്റ് 18 മാസങ്ങള്‍ക്ക് ശേഷം നാടകീയമായ രംഗങ്ങളിലൂടെ കാസ്റ്റിലോയെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പെറു കോണ്‍ഗ്രസ് പിരിച്ചുവിട്ടുകൊണ്ട് പാര്‍ലമെന്റിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുവെന്നാരോപിച്ചാണ് കാസ്റ്റിലോയെ പുറത്താക്കിയത്. തുടര്‍ന്നാണ് പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പ്രാപിക്കുന്നത്. 

Eng­lish Sum­ma­ry: Anti-gov­ern­ment protest: State of emer­gency declared after 42 killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.