5 December 2025, Friday

Related news

December 5, 2025
December 5, 2025
November 30, 2025
November 30, 2025
November 28, 2025
November 26, 2025
November 25, 2025
November 25, 2025
November 25, 2025
November 25, 2025

25 വർഷം ഇടവേളയില്ലാത്ത പ്രവാസം; അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെ പ്രവാസി മലയാളി മരിച്ചു

Janayugom Webdesk
റിയാദ്
September 22, 2025 1:55 pm

പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) ആണ് റിയാദ് സുലൈയിലെ താമസസ്ഥലത്ത് മരിച്ചത്. 38 വർഷമായി ഇദ്ദേഹം പ്രവാസിയാണ്. അവിവാഹിതനായ സോമ സുന്ദരൻ 25 വർഷമായി അവധിയെടുത്ത് നാട്ടില്‍ പോയിട്ടില്ല.

അടുത്ത മാസം നാട്ടിൽ പോകാനിരിക്കെയാണ് മരണം. പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരുടെ മകനാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലും സഹായത്തിനായി കെഎംസിസി റിയാദ് വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വളണ്ടിയർമാരും രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.