22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 8, 2024
December 6, 2024
December 4, 2024
December 4, 2024
December 3, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍: 26 മാവോയിസ്റ്റുകളെ വധിച്ചു

Janayugom Webdesk
മുംബൈ
November 13, 2021 9:30 pm

മഹാരാഷ്ട്രയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകളെ വധിച്ചു. നാല് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ഗഡ്ചിറോലി ജില്ലയിലെ കോര്‍ച്ചി വനമേഖലയില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. തലസ്ഥാനമായ മുംബൈയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗഡ്ചിറോളി ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ്. സംഭവസ്ഥലത്തുനിന്നും 26 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അന്‍കിത് ഗോയല്‍ പറഞ്ഞു. 

അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സൗമ്യ മുണ്ടെയുടെ നേതൃത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. മരിച്ച മാവോയിസ്റ്റുകളെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മരിച്ചവരില്‍ പ്രമുഖ നേതാവും ഉള്‍പ്പെടുന്നതായാണ് സൂചന. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ നാഗ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി.വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് ആ‍യുധങ്ങളും മറ്റും കണ്ടെടുത്തു. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി. 

Eng­lish Sum­ma­ry : 26 maoists killed in encounter in maharashtra

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.