19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 5, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024
April 13, 2024
January 12, 2024
December 27, 2023
December 24, 2023

2021 ല്‍ കശ്മീരില്‍ 274 ഏറ്റുമുട്ടലുകള്‍ ; 189 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍

Janayugom Webdesk
ശ്രീനഗര്‍
December 31, 2021 9:00 pm

പൗരന്‍മാരും ഭീകരവാദികളുമുള്‍പ്പെടെ കൊല്ലപ്പെട്ട 274 ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലുണ്ടായതായി റിപ്പോര്‍ട്ട്. സെെന്യവും സുരക്ഷാസേനയുമായി നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ 189 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. കൊല്ലപ്പെട്ട ഭീകരവാദികളില്‍ കൂടുതലും ജമ്മു കശ്മീര്‍ സ്വദേശികളാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 15 ശതമാനം ഭീകരവാദികളൊഴികെ ബാക്കി 85 ശതമാനം ഭീകരരും തദ്ദേശീയരാണെന്നാണ് സുരക്ഷാസേനയുടെ വാദം.

41 സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സിവിലിയൻ മരണങ്ങൾ 2019ല്‍ 42 ആയിരുന്നത് 2020 ൽ 33 ആയി കുറഞ്ഞു. ഈ വര്‍ഷം വീണ്ടും 41 ആയി വര്‍ധിച്ചു. 44 സുരക്ഷാ ഉദ്യോഗസ്ഥരാണ് വിവിധ ഏറ്റുമുട്ടലുകളിലായി മരിച്ചത്. ലഷ്‌കർ-ഇ‑തൊയ്ബയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടാണ് മിക്ക കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യ‑പാക് നിയന്ത്രണ രേഖ പൊതുവെ ശാന്തമായിരുന്നു. 

ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിക്കൊണ്ട് തീവ്രവാദം അവസാനിപ്പിക്കുമെന്നും മേഖലയിൽ സമാധാനം കൊണ്ടുവരുമെന്നുമുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി 2019 ഓഗസ്റ്റ് അഞ്ചിനും 2021 നവംബർ 22 നും ഇടയിൽ ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 496 സംഭവങ്ങള്‍ നടന്നതായി സർക്കാർ കഴിഞ്ഞ മാസം രാജ്യസഭയെ അറിയിച്ചിരുന്നു. ഈ കാലയളവിൽ കശ്മീരിൽ 96 സാധാരണക്കാരും 366 തീവ്രവാദികളും 81 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
ENGLISH SUMMARY;274 clash­es in Kash­mir in 2021
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.