23 December 2024, Monday
KSFE Galaxy Chits Banner 2

കെമിക്കൽ ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച 28 പേർ ആശുപത്രിയിൽ

Janayugom Webdesk
അഹമ്മദാബാദ്
August 24, 2023 11:14 am

കെമിക്കൽ ഫാക്ടറിയിൽ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് 28 പേരെ ആശുപത്രിയിൽ. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം . ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ചോർച്ചയുണ്ടായത്. ബ്രോമിൻ എന്ന വാതകം ശ്വസിച്ചതിനെ തുടർന്ന് ജീവനക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.

ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നു.

എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വേദച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാലി അഹിർ പറഞ്ഞു.നിലവിൽ ചോർച്ച നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു.

. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം .ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ചോർച്ചയുണ്ടായത്. ബ്രോമിൻ എന്ന വാതകം ശ്വസിച്ചതിനെ തുടർന്ന് ജീവനക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.

Eng­lish summary;28 peo­ple who inhaled tox­ic gas from the chem­i­cal fac­to­ry were hospitalized

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.