19 January 2026, Monday

Related news

January 13, 2026
January 2, 2026
December 27, 2025
December 21, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 10, 2025

കേരളത്തില്‍ അവയവങ്ങള്‍ കാത്തിരിക്കുന്നത് 2801 പേര്‍

ആര്‍ സുമേഷ്
തിരുവനന്തപുരം
August 11, 2025 10:43 pm

സംസ്ഥാനത്ത് അവയവമാറ്റത്തിനായി പേര് നല്‍കി കാത്തിരിക്കുന്നത് 2801 പേരാണെന്ന് കേരള സ്റ്റേറ്റ് ഓര്‍ഗൻ ആന്റ് ടിഷ്യൂ ട്രാൻസ്‍പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ സോട്ടോ) കണക്ക്. 2012ല്‍ കെ സോട്ടോ സ്ഥാപിച്ചത് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 389 മസ്തിഷ്ക മരണാനന്തര അവയവദാതാക്കളില്‍ നിന്ന് 1120 അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നു. 2016 മുതല്‍ 2025 വരെ മസ്തിഷ്ക മരണാനന്തര അവയവദാതാക്കളില്‍ നിന്ന് 639 അവയവമാറ്റ ശസ്ത്രക്രിയകളും നടന്നു. 

സംസ്ഥാനത്ത് എട്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്. വൃക്കകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്, 2163 പേര്‍. 2024ൽ 19, 2023ൽ 32, 2022ൽ 28 എന്നിങ്ങനെയാണ് വൃക്കദാനം നടന്നത്. കരള്‍ ‑504, ഹൃദയം — 84, പാൻക്രിയാസ് — 10, ചെറുകുടല്‍ — മൂന്ന്, ഒന്നിലധികം അവയവങ്ങള്‍ — 30, ശ്വാസകോശം — ഒന്ന്, കൈ — 06 എന്നിങ്ങനെയാണ് മറ്റ് അവയവങ്ങളുടെ കണക്കുകള്‍. 

അവയവദാനം കുറഞ്ഞു

മരണാനന്തര അവയവദാനത്തിലുണ്ടായ കുറവ് കേരളത്തെ സംബന്ധിച്ചടത്തോളം വെല്ലുവിളിയായി തന്നെ നില്‍ക്കുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ചുള്ള നിയമപ്രശ്നങ്ങളും ആശുപത്രികൾ മരണം സ്ഥിരീകരിക്കുന്നത് കുറയുന്നതുമാണ് അവയവദാന നിരക്ക് കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല, അവയവദാനവുമായി ബന്ധപ്പെട്ടിറങ്ങിയ സിനിമകളും ജനങ്ങളില്‍ സ്വാധീനം ചെലുത്തിയതിനാല്‍ അവയവദാനത്തിന് ജനങ്ങള്‍ സ്വയം സന്നദ്ധരാവുന്നതും കുറഞ്ഞിട്ടുണ്ട്. ഇതിനെതിരെ ബോധവല്‍ക്കരണം ശക്തമാക്കാനൊരുങ്ങുകയാണ് കെ സോട്ടോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.