രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,876 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3,884 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,50, 055 ആയി. 98.72% ആണ് രോഗമുക്തി നിരക്ക്. നിലവിൽ ചികിത്സയിലുള്ളത് 32,811 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0. 08 ശതമാനമാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0. 38% ശതമാനമായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0. 44%. കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 7,52,818 പരിശോധനകൾ. 78.05 കോടിയിൽ അധികം (78,05,06,974) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.44 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.38 ശതമാനമാണ്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 180.60 കോടി (1,80,60,93,107) കടന്നു.
English Summary:2,876 newly confirmed covid cases in the country; Weekly confirmation rate 0.44%
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.