18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 6, 2024
December 5, 2024
December 2, 2024
November 16, 2024
October 11, 2024
October 11, 2024
September 23, 2024
September 20, 2024
September 11, 2024

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനത്തിന് 29 കോടി: ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 1, 2022 7:16 pm

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍, ഇ ജേണല്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടുത്തത് കെട്ടിട നിര്‍മ്മാണമാണ് നടക്കുന്നത്. ഇതുകൂടാതെയാണ് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അനസ്തേഷ്യ വിഭാഗത്തില്‍ രണ്ട് അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ഫുള്ളി ആട്ടോമേറ്റഡ് റാന്‍ഡം ആക്സസ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്സ്റേ മേഷീന്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ ഇന്‍ട്രാ വാസ്‌കുലാര്‍ അള്‍ട്രാ സൗണ്ട്, ഇ എന്‍ ടി വിഭാഗത്തില്‍ എച്ച്ഡി മൂന്ന് ചിപ്പ് ക്യാമറ ഫോര്‍ എന്‍ഡോസ്‌കോപ്പി സിസ്റ്റം, ജനറല്‍ സര്‍ജറി വിഭാഗത്തില്‍ എച്ച്ഡി ലാപ്രോസ്‌കോപ്പിക് സെറ്റ്, മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ഫ്ളൂറോസ്‌കോപ്പ് സി ആം, നിയോനെറ്റോളജി വിഭാഗത്തില്‍ 2 ട്രാന്‍സ്പോര്‍ട്ട് വെന്റിലേറ്റര്‍, നെഫ്രോളജി വിഭാഗത്തില്‍ പത്ത് ഹീമോഡയാലിസ് മെഷീന്‍ എന്നിവയ്ക്കായി തുക അനുവദിച്ചു.

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ വെന്‍ട്രിക്യുലോസ്‌കോപ്പ് ന്യൂറോ എന്‍ഡോസ്‌കോപ്പ്, ഗൈനക്കോളജി വിഭാഗത്തില്‍ വെന്റിലേറ്റര്‍, ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ രണ്ട് ഒടി ലൈറ്റ് എല്‍ഇഡി വിത്ത് ക്യാമറ, പത്തോളജി വിഭാഗത്തില്‍ സെമി ആട്ടോമേറ്റഡ് റോട്ടറി മൈക്രോടോം, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ ഹൈ എന്‍ഡ് അള്‍ട്രാസൗണ്ട് മെഷീന്‍, പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ നാല് ഹീമോഡയാലിസിസ് മെഷീന്‍, പിഎംആര്‍ വിഭാഗത്തില്‍ കാര്‍ഡിയോ പള്‍മണറി എക്സര്‍സൈസ് സ്ട്രസ് ടെസ്റ്റിംഗ് മെഡിന്‍, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ അനസ്തേഷ്യ വര്‍ക്സ്റ്റേഷന്‍, റീ പ്രോഡക്ടീവ് മെഡിസിനില്‍ ഡയഗ്‌നോസ്റ്റിക് ആന്റ് ഓപ്പറേറ്റിംഗ് 2.9 എംഎം ഹിസ്റ്ററോസ്‌കോപ്പി, റെസ്പിറേറ്ററി മെഡിസിനില്‍ ലീനിയര്‍ എന്‍ഡോബ്രോങ്കൈല്‍ അള്‍ട്രാസൗണ്ട് എന്നിവയ്ക്കും തുക അനുവദിച്ചു. 

Eng­lish Summary:29 crore for the devel­op­ment of Thiru­vanan­tha­pu­ram Med­ical Col­lege: Health Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.