7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 5, 2024
March 28, 2024
February 24, 2023
September 24, 2022
June 30, 2022
June 27, 2022
May 5, 2022
March 18, 2022

സംസ്ഥാനത്ത് 290 സ്ഥാനാര്‍ത്ഥികള്‍ നാമനിർദേശ പത്രിക നല്‍കി; സൂക്ഷ്മ പരിശോധന ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
April 5, 2024 8:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ പത്രിക നല്‍കി. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു. ഇന്ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 

ഈമാസം എട്ടിന് നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകും. ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്(22). ഏറ്റവും കുറവ് ആലത്തൂർ(8). മാർച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങിയത്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ 252 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.
മറ്റ് മണ്ഡലങ്ങളിലെ വിവരം: ആറ്റിങ്ങൽ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13. 

Eng­lish Sum­ma­ry: 290 can­di­dates filed nom­i­na­tion papers in the state; Scruti­ny today

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.