13 February 2026, Friday

Related news

February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 31, 2026

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നോട്ടീസ്

Janayugom Webdesk
ബംഗളൂരു
December 15, 2025 2:43 pm

ബംഗളൂരുവിൽ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയുടെ നോട്ടീസ്. രാഹുലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നടപടി സ്വീകരിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതിനിടെ ആദ്യ ലൈംഗിക പീഡന കേസിൽ രാഹുലിന്‍റെ അറസ്റ്റിനുള്ള വിലക്ക് വ്യാഴാഴ്ച വരെ കോടതി നീട്ടി. ജാമ്യം നിഷേധിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടം സമർപ്പിച്ച ഹർജിയിലാണ് നടപടിയെടുത്തത്. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം എം എൽ എക്ക് നിർദേശം നൽകി. പീഡനക്കേസുകളിലെ ഹൈക്കോടതി തീരുമാനത്തിന് ശേഷം രാഹുലിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കും. ഡിജിപിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എഐജി ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതലയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.