ആറ് മാസത്തിനിടെ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്കു നേരെ നടന്നത് 3.6 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍. അസമിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനത്തിനു നേരെ 2021 ഒക്ടോബറിനും 2022 ഏപ്രില്‍ 12നും ഇടയില്‍ നടന്ന ആക്രമണമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോബോട്ട് ഇന്‍ഫോസെക്, സൈബര്‍പീസ് സെന്റര്‍ ഓഫ് എക്സലന്‍സ് എന്നീ സംഘടനകളുമായി ചേര്‍ന്ന് സൈബര്‍ ഫീസ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍.
കഴിഞ്ഞ ആഴ്ചയിലാണ് അസമിലെ ഒഐഎല്‍ ആസ്ഥാനത്ത് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. മാല്‍വെയര്‍ ബാധിച്ച കമ്പ്യൂട്ടറില്‍നിന്ന് 57 കോടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. റഷ്യന്‍ സോഫ്റ്റ് വേര്‍ ഉപയോഗിച്ച് നൈജീരിയന്‍ സെര്‍വറില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2021 ഒക്ടോബറില്‍ മാത്രം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു നേരെ 11,763 സൈബര്‍ ആക്രമണങ്ങളാണ് നടന്നതെങ്കില്‍ നവംബറില്‍ ഇത് 55,871 ആയി ഉയര്‍ന്നു. ഡിസംബറില്‍ 20,714ഉം 2022 ജനുവരിയില്‍ 52,598 സൈബര്‍ ആക്രമണങ്ങളുമാണ് നടന്നത്. ഫെബ്രുവരിയില്‍ 19,342 സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടായതെങ്കില്‍ മാര്‍ച്ചില്‍ ഇത് മൂന്നിരട്ടി വര്‍ധിച്ച് 69,998 ആയി. ഏപ്രില്‍ 12വരെ 23,833 സൈബര്‍ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എഫ്ടിപി, എച്ച്ടിടിപി, എസ്7 കോം, മോഡ്ബസ്, എസ്എൻഎംപി, ബിഎസിനെറ്റ് എന്നിവയിലെ പഴുതുകളാണ് ആക്രമണം നടത്തുന്നതിനായി ഹാക്കര്‍മാര്‍ ഉപയോഗിച്ചതെന്ന് പഠനത്തില്‍ പറയുന്നു. ഫിഷിങ്, സോഷ്യല്‍ എന്‍ജിനീയറിങ് ആക്രമണങ്ങളിലും വര്‍ധനവുണ്ടായി. ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ പലര്‍ക്കും വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചതായും കണ്ടെത്തിയിരുന്നു. ഔദ്യോഗിക ഡൊമെയ്നുകളില്‍ നിന്നല്ലാതെ തേര്‍ഡ്പാര്‍ട്ടി സെര്‍വറില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
English summary;3.6 lakh cyber attacks on Indian oil companies
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.