
പാലക്കാട് ഷൊർണ്ണൂരിൽ 3 വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. കൂനത്തറ സ്വദേശി ശാസ്ത, കൈലിയാട് സ്വദേശി അനുഗ്രഹ, ദേശമംഗലം സ്വദേശി കീർത്തന എന്നീ വിദ്യാർത്ഥിനികളെയാണ് ഇന്ന് രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. മൂവരും ഷൊർണൂർ സെൻ്റ് തെരേസ കോൺവെന്റിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ അവസാന മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണ്. ഈ പ്രദേശം അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.