19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 26, 2024
September 26, 2024
September 8, 2024
July 17, 2024
May 30, 2024
May 10, 2024
March 20, 2024
March 15, 2024
January 9, 2024

ഫ്രാന്‍സ് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം

Janayugom Webdesk
ദോഹ
December 20, 2022 11:16 pm

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ ഫ്രാന്‍സ് ഫുട്ബോള്‍ താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ഔറേലിയൻ ചൗമേനി, കിങ്സ്‍ലി കോമാൻ, കോലോ മഔനി എന്നിവര്‍ക്ക് നേരെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വംശീയാധിക്ഷേപം നടത്തിയത്. മത്സരത്തിന്റെ അധികസമയത്ത് കോലോ മഔനി ഒരു സുവർണാവസരം പാഴാക്കിയപ്പോൾ പെ­നാൽറ്റി ഷൂട്ടൗട്ടിൽ കോമാനും ചൗമേനിയും തങ്ങളുടെ കിക്കുകൾ പാഴാക്കി.

ചൗമേനി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ കമന്റ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ട് വന്നപ്പോൾ മഔനിക്ക് കമന്റ് ബോക്സ് പൂട്ടിക്കെട്ടേണ്ടി വന്നു. കോമാനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ക്ല­ബ്ബ് ബയേൺ മ്യൂണിക്ക് രം​ഗത്ത് വന്നിട്ടുണ്ട്. വംശീയാധിക്ഷേപങ്ങളെ അപലപിക്കുന്നു എന്നും ഫുട്ബോളിൽ അതിനു സ്ഥാനമില്ലെന്നും ബയേൺ കുറിച്ചു. അധിക്ഷേപങ്ങളെ മെറ്റയും അപലപിച്ചു. അത്തരം കമന്റുകൾ നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ, കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ഇം​ഗ്ലീഷ് താരങ്ങൾക്ക് നേരെയും സമാനമായി വംശീയമായി അധിക്ഷേപം ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: 3 French soc­cer play­ers sub­ject­ed to racial abuse after World Cup loss
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.