11 December 2025, Thursday

Related news

December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 5, 2025

മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

Janayugom Webdesk
മലപ്പുറം
September 29, 2025 6:16 pm

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമ്പലപ്പടി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്‌മ (29), റിതേഷ് (ഏഴ്) എന്നിവർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്.  രോഗം സ്ഥിരീകരിച്ചവര്‍ നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയവരാണ്.

നിലവിൽ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17,18 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. വീടുകൾ കയറി ബോധവൽക്കരണവും ആരംഭിച്ചു. ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റ് ജലസ്രോതസുകളും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രാത്രിയിൽ നടന്ന പരിശോധനയിൽ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാർവകളെയും കണ്ടെത്തി നശിപ്പിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.