22 January 2026, Thursday

Related news

January 18, 2026
December 31, 2025
October 29, 2025
October 5, 2025
September 20, 2025
September 7, 2025
September 6, 2025
September 2, 2025
August 3, 2025
June 16, 2025

സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 യുവതികൾ മുങ്ങി മരിച്ചു

Janayugom Webdesk
മംഗളൂരു
November 17, 2024 5:25 pm

സ്വകാര്യ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 യുവതികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.

 

ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപ്പെട്ടത്. മുങ്ങിപ്പോയ യുവതിയ്ക്ക് നീന്തൽ അറിയില്ലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്. മരണത്തിൽ ദുരൂഹതയില്ലെന്ന് മംഗളൂരു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ പരിസരത്ത് മറ്റാരും ഇല്ലാതിരുന്നതും അപകടത്തിനു കാരണമായി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.