
വിവിധ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഡിറ്റ്‌വ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിപ്പോയ കേരളീയരായ 237 ഓളം പേർ തിരുവനന്തപുരത്തെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊളംബോയിൽ നിന്നും തിരുവനന്തപുരത്തെത്തിയവരെ വിമാനത്താവളത്തിൽ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ചു. അവശ്യ സഹായങ്ങളും ലഭ്യമാക്കി. ഇവർക്ക് വീടുകളിലേക്ക് പോകുന്നതിനായി എറണാകുളത്തേക്ക് രണ്ട് ബസുകളും നോർക്ക ഏർപ്പാടാക്കി. രാത്രിയോടെ മറ്റൊരു വിമാനത്തിൽ 80 ഓളം പേർ കൂടി തിരുവനന്തപുരത്തെത്തി.
നിലവിൽ ശ്രീലങ്കയിൽ കുടുങ്ങിയിട്ടുളള ഇന്ത്യൻ പൗരന്മാർക്ക് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഒരുക്കിയിട്ടുള്ള അടിയന്തര ഹെൽപ്പ് ഡെസ്കിൽ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.