17 May 2024, Friday

Related news

May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024

കോവിഡ് പ്രതിസന്ധിക്കള്‍ക്കിടയിലും സംസ്ഥാനത്ത് 3247 സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു :മന്ത്രി പി രാജീവ്

Janayugom Webdesk
തിരുവനന്തപുരം
September 7, 2021 5:49 pm

പുതിയ സർക്കാർ നിലവിൽ വന്നതിനു ശേഷം കോവിഡ് പ്രതിസന്ധികൾക്കിടയിലും 3247 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്‌തതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇതുവഴി 373 കോടിയുടെ നിക്ഷേപം വന്നു. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 10000 തൊഴിലവസരമാണ് ലക്ഷ്യമിട്ടിരുന്നത്. 13209 തൊഴിലവസരവും സംസ്ഥാനത്തുണ്ടായി. നല്ല അന്തരീക്ഷത്തിന്റെ തെളിവാണിത്‌.അദ്ദേഹം അഭിപ്രായപ്പെട്ടുഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം അതാണ് സർക്കാർ ലക്ഷ്യം. 

വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ പോരായ്മകളുണ്ടോയെന്ന് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് അഭിപ്രായമുള്ളവർക്ക് അക്കാര്യം സമിതി മുമ്പാകെ സമർപ്പിക്കാം. പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തും. പരാതി പരിഹാര നടപടികൾക്കായി അഞ്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് ജില്ല തിരിച്ച് ചുമതല നൽകിയിട്ടുണ്ട്.വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് സുപ്രധാന നിയമനിർമാണങ്ങൾ കഴിഞ്ഞ സർക്കാർ നടത്തി. അത് വലിയ മാറ്റങ്ങളാണുണ്ടാക്കിയത്‌. തീരുമാനങ്ങൾ ഉത്തരവുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം. 

നിസാര കാരണങ്ങൾ പറഞ്ഞ് വ്യവസായ സംരംഭങ്ങൾക്ക് തടസം നിൽക്കുന്നത് അംഗീകരിക്കാനാവില്ല. സേവനങ്ങൾക്ക് പണം വാങ്ങുന്നത് മാത്രമല്ല, ന്യായമായ സേവനങ്ങൾ നൽകാതിരിക്കുന്നതും അഴിമതിയാണെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാതിരിക്കുമ്പോഴാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരം അദാലത്തുകൾ സംഘടിപ്പിക്കേണ്ടിവരുന്നത്. ആറ് ജില്ലകളിൽ ഇതിനകം സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടന്നുവരികയാണ്. തുടർ നടപടിയെന്ന നിലയ്ക്ക് പരാതികളുടെ സ്ഥിതി അറിയുന്നതിന് പോർട്ടൽ ഉൾപ്പെടെയുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.

ENGLISH SUMMARRY: 3247 micro and small enter­pris­es reg­is­tered in the state despite Covid cri­sis: Min­is­ter P Rajeev
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.