15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
February 7, 2025
February 7, 2025
February 7, 2025
February 6, 2025
February 1, 2025
January 28, 2025
January 15, 2025
December 28, 2024
December 19, 2024

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 3283 കോടി രൂപ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 28, 2024 2:42 pm

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി രൂപയും, മെയിന്റനൻസ്‌ ഗ്രാന്റിന്റെ മുന്നാം ഗഡു 1377 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ ആകെ 1929 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌.

ജില്ലാ പഞ്ചായത്തുകൾക്ക്‌ 375 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 377 കോടിയും വകയിരുത്തി. കോർപറേഷനുകൾക്ക്‌ 282 കോടിയും അനുവദിച്ചു.വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 193 കോടിയും, കോർപറേഷനുകൾക്ക്‌ 222 കോടിയും ലഭിക്കും. മെയിന്റനൻസ്‌ ഗ്രാന്റിലും ഗ്രാമ പഞ്ചായത്തുകൾക്ക്‌ 929 കോടി രുപയുണ്ട്‌. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 75 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 130 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 184 കോടിയും, കോർപറേഷനുകൾക്ക്‌ 60 കോടിയുമുണ്ട്‌.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 9800 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചു.

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.