ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിനെതിരെ വസ്തുതാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35 യൂട്യൂബ് ചാനലുകളും രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് വെബ്‌സൈറ്റുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഈ ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുള്ളതായി കണ്ടെത്തിയെന്നും മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി വിക്രം സഹായ് അറിയിച്ചു.
നീക്കം ചെയ്ത ചാനലുകള്‍ക്ക് 1.20 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നെന്നും ഇത്തരം വീഡിയോകള്‍ 130 കോടിയില്‍പരം ജനങ്ങളിലേക്ക് എത്തിപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി. കശ്മീര്‍ വിഷയം, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം, ഇന്ത്യയുടെ വിദേശ നയങ്ങള്‍ മുതലായ വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളാണ് വസ്തുതാവിരുദ്ധമെന്ന് മന്ത്രാലയം കണ്ടെത്തിയത്.
പാക്കിസ്ഥാനില്‍ നിന്നും നിയന്ത്രിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയായേക്കാവുന്നതിനാലാണ് ചാനലുകള്‍ നീക്കം ചെയ്‌തെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. വസ്തുതാവിരുദ്ധമായ ഇത്തരം ചാനലുകള്‍ക്കെതിരെ യൂട്യൂബ് അടക്കമുള്ള ഇന്റര്‍ഫേസുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം താക്കീത് നല്‍കി.
English summary;35 YouTube channels banned
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.