
2025ൽ മലയാള സിനിമാ വ്യവസായത്തിന് കനത്ത തിരിച്ചടിയെന്ന് നിർമ്മാതാക്കളുടെ സംഘടന. ഈ വർഷം റിലീസ് ചെയ്ത 183 ചിത്രങ്ങളിൽ വെറും 15 എണ്ണം മാത്രമാണ് തിയേറ്ററുകളിൽ ലാഭമുണ്ടാക്കിയതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. ആകെ 360 കോടി രൂപയുടെ നഷ്ടമാണ് ഇൻഡസ്ട്രി നേരിട്ടത്. താരങ്ങളുടെ അമിതമായ പ്രതിഫലം സിനിമാ നിർമ്മാണത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. ഈ വർഷം തിയേറ്ററുകളിൽ നേട്ടമുണ്ടാക്കിയ 15 ചിത്രങ്ങളിൽ 8 എണ്ണം ‘സൂപ്പർ ഹിറ്റുകൾ’ ആയും 7 എണ്ണം ‘ഹിറ്റുകൾ’ ആയുമാണ് കണക്കാക്കുന്നത്. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നീ ചിത്രങ്ങളാണ് സൂപ്പർ ഹിറ്റുകൾ. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നീ ചിത്രങ്ങളാണ് ഹിറ്റുകൾ.
ഈ വർഷം ഇനി റിലീസ് ചെയ്യാനുള്ള അഞ്ച് ചിത്രങ്ങളിലാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ. മോഹൻലാലിന്റെ ‘വൃഷഭ’, ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’, നിവിൻ പോളിയുടെ ‘സർവം മായ’ തുടങ്ങിയ ചിത്രങ്ങൾ ക്രിസ്മസ് സീസണിൽ തിയേറ്ററുകളിലെത്തും. ഈ ചിത്രങ്ങളുടെ പ്രകടനം സിനിമാ വ്യവസായത്തിന് നിർണ്ണായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.