1 February 2026, Sunday

Related news

February 1, 2026
December 17, 2025
July 31, 2025
February 15, 2025
February 13, 2025
February 11, 2025

യുവ ഡോക്ടറിൽ നിന്ന് 37 ലക്ഷം തട്ടിയെടുത്തു; കംബോഡിയൻ സൈബർ റാക്കറ്റിലെ മൂന്ന് മലയാളികൾ പിടിയിൽ

Janayugom Webdesk
കൊച്ചി
February 1, 2026 1:50 pm

കൊച്ചി സൈബർ പൊലീസ് നടത്തിയ നിർണ്ണായക നീക്കത്തിൽ കംബോഡിയൻ സൈബർ സ്കാം റാക്കറ്റിലെ മൂന്ന് മലയാളികൾ പിടിയിലായി. യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അരൂർ സ്വദേശി സൂരജ് കൃഷ്ണ(22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ ആദിൽ കെ പി(22), മുഹമ്മദ് ഫൈസൽ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘6303’ എന്ന സൈബർ മാഫിയാ സംഘത്തിലെ അംഗങ്ങളാണ് ഇവർ. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിൽ കംബോഡിയൻ തലസ്ഥാനമായ നോം പെന്നിൽ പ്രവർത്തിക്കുന്ന ഈ സംഘം മലയാളികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

യുവ ഡോക്ടർക്ക് കംബോഡിയയിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ പിന്തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. കംബോഡിയയിലിരുന്ന് ഡോക്ടറെ ബന്ധപ്പെട്ടിരുന്ന മലയാളി യുവാവ് ഇന്ത്യയിലെത്തിയ ഉടൻ പൊലീസ് പിടികൂടുകയായിരുന്നു. തട്ടിയെടുത്ത പണം അക്കൗണ്ടുകൾ വഴി പിൻവലിക്കാൻ സഹായിച്ചവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പുകൾ, ലോൺ ആപ്പ് തട്ടിപ്പുകൾ എന്നിവയ്ക്ക് പിന്നിൽ ഈ സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.