21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 16, 2025
December 15, 2025

പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ 39 മരണം; ആക്രമണ പരമ്പരക്ക് പിന്നിൽ ബലൂച് ലിബറേഷൻ ആർമി

Janayugom Webdesk
കറാച്ചി
August 27, 2024 5:41 pm

പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ 39 മരണം. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലായി നടന്ന ആക്രമണ പരമ്പരയിൽ പിന്നിൽ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) ആണ്. പഞ്ചാബിൽനിന്നെത്തിയ ബസ് ദേശീയപാതയിൽ തടഞ്ഞുനിർത്തി, ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം 23 പേരെയാണ് വെടിവച്ചുകൊലപ്പെടുത്തിയത്.ബോലന്‍ റെയില്‍വേ ട്രാക്കിലും മേല്‍പ്പാലത്തിനും അക്രമികള്‍ തിയീട്ടു. ആറ് പേര്‍ കൊല്ലപ്പെട്ടു. റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കലാട് ജില്ലയില്‍ മസ്തങ് പോലീസ് സ്‌റ്റേഷനു നേരേയും ആക്രമണമുണ്ടായി. നാല് പാരാമിലിറ്ററി ഉദ്യോഗസ്ഥരും ഒരു പോലീസുകാരനുമുള്‍പ്പടെ പത്തു പേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ബലൂചിസ്താനിലെ ഗ്വാദര്‍ സിറ്റിയിലെ നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. വാര്‍ത്താ ഏജന്‍സിക്ക് അയച്ച പ്രസ്താവനയില്‍ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. തങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഹൈവേ ഉപയോഗിക്കരുതെന്ന് നേരത്തെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയതാണെന്നും ഭീകരര്‍ ഇതില്‍ പറയുന്നുണ്ട്. ബലൂച് വിഘടനവാദ നേതാവായിരുന്ന നവാബ് അക്ബർ ഖാൻ ബുട്ടി സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ 18-ാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു ആക്രമണങ്ങൾ. ബലൂചിസ്ഥാനിലെ വിമതനീക്കങ്ങളെ അമർച്ച ചെയ്യാൻ പാകിസ്ഥാൻ സൈന്യം പലപ്പോഴായി നിരപരാധികൾ ഉൾപ്പെടെയുള്ളവരെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോകുകയും വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്നു. ഇതിനെതിരെ ജനുവരിയിൽ ബലൂച് ജനത ഇസ്ലാമബാദിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.