13 December 2025, Saturday

Related news

September 24, 2025
September 13, 2025
September 13, 2025
September 8, 2025
May 14, 2025
January 1, 2025
September 12, 2024
June 5, 2024
May 20, 2024
March 21, 2024

മൂന്നാം നൂറുദിന കര്‍മ്മപരിപാടി: ആലോചനാ യോഗം ചേര്‍ന്നു

Janayugom Webdesk
തിരുവനന്തപുരം
January 4, 2023 3:33 pm

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യും. 

2022 — 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വകുപ്പും പരമാവധി പരിപാടികള്‍ നൂറുദിന പരിപാടികളുടെ ഭാഗമാക്കണം. പരിപാടികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നൂറുദിന പരിപാടിയാണിത്. ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നടപ്പാക്കിയിരുന്നു. അന്ന് നൂറ് പരിപാടികളാണ് നടപ്പിലാക്കിയത്. രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നടപ്പാക്കിയത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ നൂറുദിന പരിപാടിയില്‍ 1,557 പദ്ധതികള്‍ നടപ്പിലാക്കി.

Eng­lish Sum­ma­ry: 3rd Hun­dred Days Kar­ma Pro­gram: Dis­cus­sion meet­ing held

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.