28 February 2026, Saturday

Related news

February 24, 2026
February 23, 2026
February 20, 2026
February 20, 2026
February 14, 2026
February 3, 2026
February 1, 2026
January 26, 2026
January 24, 2026
January 23, 2026

4.24 ലക്ഷം അപേക്ഷകര്‍ ഗ്രീന്‍കാര്‍ഡ് കിട്ടാതെ മരിച്ചേക്കും

Janayugom Webdesk
വാഷിങ്ടണ്‍
September 5, 2023 10:34 pm

അമേരിക്കയില്‍ സ്ഥിരതാമസവും ജോലിയും ഉറപ്പാക്കുന്ന ഗ്രീന്‍ കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കിയവരില്‍ 4.24 ലക്ഷം പേരും കാര്‍ഡ് ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോയേക്കുമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡിസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്റ്റോ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച വിശകലനം നടത്തിയത്. 

11 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. പുതിയതായി ഗ്രീന്‍കാര്‍ഡിന് അപേക്ഷ നല്‍കുന്നവര്‍ ഒരുപക്ഷേ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരും. 4.24 ലക്ഷത്തോളം പേര്‍ ഈ കാലയളവില്‍ മരിക്കും. അതില്‍ 90 ശതമാനത്തോളം ഇന്ത്യക്കാരായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക ഗ്രീന്‍കാര്‍ഡ്, എച്ച്1 ബി വിസ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം മാത്രം 18 ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴില്‍ അടിസ്ഥാനമാക്കിയുള്ള 80,324 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 

Eng­lish Summary:4.24 lakh appli­cants may die with­out get­ting green card
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.