എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചത്. 6603 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സംയോജിത പദ്ധതിയിൽ ഈ വർഷം നീക്കിവച്ചിരുന്ന 17 കോടി രൂപയിൽനിന്ന് ഇതിനാവശ്യമായ തുക ലഭ്യമാക്കാൻ ധനവകുപ്പ് നിർദേശം നല്‍കി.
ദുരിത ബാധിതർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ എംപാനൽ ആശുപത്രികൾക്ക് തുക അനുവദിക്കൽ, ശയ്യാവലംബവർക്ക് ചികിത്സാ സൗകര്യങ്ങൾ, മരുന്ന് ഉൾപ്പടെ സാമഗ്രികൾ ലഭ്യമാക്കൽ, ഇതിനാവശ്യമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും തുക വിനിയോഗിക്കുക.
ദുരിതബാധിതരുടെ ആരോഗ്യപരിചരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ദേശീയ ആരോഗ്യ മിഷൻ വഴി ലഭ്യമാക്കിയിരുന്ന സഹായങ്ങൾ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഹായം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ധനവകുപ്പിന് കത്തെഴുതിയത്. സാമ്പത്തിക ആസൂത്രണ വകുപ്പിന്റെ ശുപാർശ കൂടി പരിഗണിച്ചാണ് എൻഡോൾഫാൻ ദുരിത ബാധിതർക്കായുള്ള സംയോജിത പദ്ധതിയിൽനിന്ന് തുക ലഭ്യമാക്കാൻ ധന വകുപ്പ് നിർദേശിച്ചത്. തുകയുടെ ചെലവഴിക്കൽ ചുമതല കാസർകോട് കളക്ടർക്കായിരിക്കും.
English Summary: 4.82 crore has been sanctioned for endosulfan relief work
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.