
സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കൾ. 18നും 30നും മധ്യേ പ്രായമുള്ളവരില്‍ 40 ശതമാനത്തോളം പേര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ലെന്നാണ് അനുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോള്‍ പട്ടികയില്‍ 60 ശതമാനത്തോളം പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ പ്രായപരിധിയിലുള്ളവര്‍ 54- 56 ലക്ഷം വരും. 25 ലക്ഷത്തിലേറെ പേര്‍ ഇനിയും ഉള്‍പ്പെടാനുണ്ട്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവരില്‍ ഭൂരിഭാഗവും ഈ പ്രായപരിധിയിലുള്ളവരാകും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും പേരു ചേര്‍ക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ, കോളജ് എന്നിവിടങ്ങളിൽ നേരിട്ട് പോയി ബോധവൽക്കരണം നടത്തും. യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ, ഇവർ എന്തുകൊണ്ട് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടു എന്നതിൽ വ്യക്തത വരുത്തിയില്ല. ഫോം വാങ്ങാത്തവരാണോ, വാങ്ങിയിട്ട് തിരികെ നൽകാത്തവരാണോ, വിദേശത്ത് പഠിക്കുന്നവരാണോ എന്നതിലും കൃത്യമായ മറുപടി നൽകിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.