22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ കാറില്‍ 400 കിലോഗ്രാം കഞ്ചാവ്

Janayugom Webdesk
അഗര്‍ത്തല
August 24, 2022 4:07 pm

ത്രിപുരയിലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ കാറില്‍ 400 കിലോഗ്രാം കഞ്ചാവ് പിടിയില്‍. ധലായ് ജില്ലയില്‍ നിന്നാണ് മംഗള്‍ ദേബര്‍മ അറസ്റ്റിലായത്. ദേബര്‍മയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തെങ്കിലും അദ്ദേഹത്തെ രാത്രിയോടെ വിട്ടയച്ചു. ഖൊവായിക്കും കമാല്‍പൂരിനും ഇടയിലുള്ള ചെക്ക് പോയിന്റില്‍ വെച്ചാണ് ദേബര്‍മ്മയുടെ വാഹനം പിടികൂടിയതെന്ന് ധലായ് ജില്ലാ പൊലീസ് ചീഫ് പറഞ്ഞു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവില്ലെന്നും ഇതില്‍ പങ്കില്ലെന്നുമാണ് ബിജെപി ഉപാധ്യക്ഷന്‍ പറയുന്നത്.

നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ തടഞ്ഞുവെച്ചതും വാഹനം പരിശോധിച്ചതും. രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നു. വാഹനത്തിലെ ചരക്കിനെക്കുറിച്ച് ഞാനോ ഡ്രൈവറോ അറിഞ്ഞിരുന്നില്ല. ആരോ കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു. നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് കണ്ടെത്തിയതെന്നുമാണ് ദേബര്‍മയുടെ പ്രതികരണം.

Eng­lish sum­ma­ry; 400 kg gan­ja in BJP state vice pres­i­den­t’s car Man­gal Debbarma

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.