22 November 2024, Friday
KSFE Galaxy Chits Banner 2

ഗുജറാത്തിൽ അഞ്ച് വർഷത്തിനിടെ കാണാതായത് 41,621 സ്ത്രീകളെ

web desk
അഹമ്മദാബാദ്
May 7, 2023 5:09 pm

അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ നിന്നും കാണാതായത് 41,621 സ്ത്രീകളെ ആണെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടേതാണ് കണക്ക്. 2016ൽ 7,105 സ്ത്രീകളെ കാണാതായി. 2017ൽ 7,712 പേരെയും 2018ൽ 9,246 പേരെയും 2019ൽ 9,268 പേരെയും 2020ൽ 8,290 പേരെയുമാണ് കാണാതായിരിക്കുന്നത്.


https://ncrb.gov.in/sites/default/files/missingpage-merged.pdf


2021ല്‍ ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച 2019–20 വർഷത്തെ റിപ്പോര്‍ട്ടില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4,722 സ്ത്രീകളെ കാണാതായതായി സർക്കാർ വ്യക്തമാക്കിയിരുന്നു. കാണാതായ സ്ത്രീകളിൽ പലരെയും മറ്റ് സംസ്ഥാനങ്ങളിലേക്ക് നിർബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയച്ചിട്ടുണ്ടാകാമെന്നാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമായ സുധീർ സിൻഹ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം കേസുകൾ ഗുജറാത്ത് പൊലീസ് ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. കൊലപാതകത്തെക്കാൾ ഗുരുതരമായി ഇത്തരം കേസുകളെ പരിഗണിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ഒരു കുട്ടിയെ കാണാതായാൽ ആ കുട്ടിയെ കണ്ടെത്തുന്നതുവരെ കുടുംബം മുഴുവൻ വ‍ർഷങ്ങളോളമാകാം കാത്തിരിക്കുന്നത്. ഇത്തരം കേസുകളിൽ ബ്രിട്ടീഷ് കാലത്ത് നടക്കുന്നതുപോലെയുള്ള അന്വേഷണമാണ് നടക്കുന്നത്.


ബിജെപി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ഗുജറാത്തിൽ കാണാതായ                                       40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ ചോദിച്ചു


പെൺകുട്ടികളെ കാണാതാകുന്നതിൽ സംശയിക്കേണ്ടത് മനുഷ്യക്കടത്ത് സംഘങ്ങളെയാണ്. കാണാതാകുന്ന കുട്ടികളെ മറ്റ് സംസ്ഥാനങ്ങളിലെത്തിച്ച് വിൽക്കുകയാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ താൻ സ‍ർവീസിലിരുന്ന കാലത്ത് ഒരു പെൺകുട്ടിയെ രക്ഷിച്ച കാര്യം മുൻ എഡിജിപിയായിരുന്ന ഡോ. രാജൻ പ്രിയദ‍ർശിനിയും പങ്കുവച്ചതായും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ഗുജറാത്തിൽ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ ചോദിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വരുന്ന നാടാണ് ഗുജറാത്തെന്നും അദ്ദേഹം പ്രതികരിച്ചു.

Eng­lish Sam­mury: Over 40k women have gone miss­ing in Gujarat in five years, says NCRB data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.