കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കിംഗ് ഖാനും കൂട്ടരും മുന്നേറുകയാണ്. നാല് ദിവസം ലോകവ്യാപകമായി 429 കോടി രൂപയാണ് പത്താന്‍ ബോക്സ് ഓഫീസില്‍ നേടിയത്. ഇന്ത്യയില്‍ നിന്ന് 265 കോടി രൂപയും, വിദേശത്ത് നിന്ന് 164 കോടി രൂപയും ഇതിനോടകം തന്നെ പത്താന്‍ നേടി കഴിഞ്ഞു. 200 കോടി ക്ലബില്‍ ഏറ്റവും വേഗം ഇടം നേടിയിരിക്കുകയാണ് പത്താന്‍. കെജിഎഫ് 2, ബാഹുബലി 2 എന്നി ചിത്രങ്ങളുടെ ഹിന്ദി പതിപ്പിനെ പിന്തള്ളിയാണ് പത്താന്‍ മുന്നേറുന്നത്.
ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയ ചിത്രം പത്താന്‍ തന്നെയാണ് ഇനി. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തി തുടങ്ങിയത്. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപയായിരുന്നു.
പത്താൻ 55 കോടി, കെജിഎഫ് ഹിന്ദി 53.95 കോടി, വാർ 51.60 കോടി, തഗ്സ് ഓഫ് ഹിന്ദുസ്താൻ 50.75 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ റെക്കോര്‍ഡ്. കണക്കുകള്‍. സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധാനം ചെയ്ത പത്താനില്‍ ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള വസ്ത്രം ഏറെ വിവാദമായിരുന്നു. 2018ൽ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം ഷാരൂഖിന്റെ പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ.
English Summary:429 crore in four days; pathaan crose all the records
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.