19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024

കോവിഡില്‍ മരിച്ചത് 4,355 പ്രവാസി ഇന്ത്യക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2022 8:57 am

കോവിഡ് ബാധിച്ച് 88 രാജ്യങ്ങളില്‍ നിന്നായി 4355 പ്രവാസി ഇന്ത്യക്കാര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സൗദി അറേബ്യ, യുഎഇ എന്നി രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചത്. വിദേശരാജ്യങ്ങളില്‍ വച്ച് മരിച്ച 127 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 1,237 ഇന്ത്യന്‍ പൗരന്‍മാരാണ് സൗദി അറേബ്യയില്‍ മാത്രം മരണപ്പെട്ടത്.

894 മരണങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് രാജ്യങ്ങളിലുമായി ആറ് ദശലക്ഷം ഇന്ത്യാക്കാരാണുള്ളത്. ബഹ്റിന്‍ 203, കുവെെറ്റ് 668, ഒമാന്‍ 555, ഖത്തര്‍ 113 എന്നിങ്ങനെയാണ് കോവി‍ഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കണക്ക്. ആരേ­­ാഗ്യ,വ്യോമയാന മന്ത്രാലയങ്ങളുടെ മാനദണ്ഡങ്ങള്‍ പ്രകാരം മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാമെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു.

കോവി‍ഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 7,16,662 പ്രവാസി ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. 330,058 പേര്‍ യുഎഇയില്‍ നിന്നും 1,37,900 പേര്‍ സൗദി അറേബ്യയില്‍ നിന്നും, 97,802 പേര്‍ കുവെെറ്റ്, 72,259 പേര്‍ ഒമാന്‍, 27,453 പേര്‍ ബഹ്റിനില്‍ നിന്നുമാണെത്തിയത്. ജനുവരി 15 വരെയുള്ള കണക്കുകളനുസരിച്ച് വിചാരണത്തടവുകാരുള്‍പ്പെടെ 7,925 ഇന്ത്യക്കാരാണ് ലോകത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. യുഎഇയിലാണ് ഏറ്റവും കൂടുതൽ, 1,663. സൗദി അറേബ്യയിൽ 1,363, നേപ്പാൾ 1,039 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

eng­lish summary;4,355 NRIs died in covid

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.