23 January 2026, Friday

ജയിലിലെ 44 തടവുകാർ എച്ച്ഐവി പോസിറ്റീവ്; പരിശോധന കര്‍ശനമാക്കിയതായി ജയില്‍ അധികൃതര്‍

Janayugom Webdesk
നൈനിറ്റാൾ
April 10, 2023 9:38 am

ഹൽദ്‌വാനിയിലെ ജയിലിലെ 44 തടവുകാർക്ക് എച്ചഐവി സ്ഥിരീകരിച്ചു. ജയിലിൽ എച്ച്‌ഐവി പോസിറ്റീവ് തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ടെന്നും സുശീല തിവാരി ആശുപത്രിയിലെ എആർടി സെന്റർ ഇൻചാർജ് ഡോ.പരംജിത് സിങ് പറഞ്ഞു.

എച്ച്‌ഐവി രോഗികൾക്കായി ഒരു എആർടി (ആന്റിട്രോവൈറൽ തെറാപ്പി) സെന്റർ ആരംഭിച്ചതായും രോഗബാധിതര്‍ക്കുള്ള ചികിത്സ ആരംഭിച്ചതായും ഡോ. സിംഗ് പറഞ്ഞു.

നിലവിൽ 1629 പുരുഷന്മാരും 70 സ്ത്രീകളുമാണ് ജയിലില്‍ തടവുകാരായുള്ളത്. ഇത്രയധികം തടവുകാർക്ക് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, എച്ച്ഐവി ബാധിതരായ തടവുകാർക്ക് യഥാസമയം ചികിത്സ നൽകുന്നതിനായി ജയിൽ ഭരണകൂടം തടവുകാരുടെ പതിവ് പരിശോധനയും നടത്തുന്നുണ്ട്.

Eng­lish Sum­ma­ry: 44 inmates in jail are HIV pos­i­tive; Jail author­i­ties said that the inspec­tion has been tightened

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.