5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 17, 2024
September 12, 2024
August 8, 2024
July 2, 2024
June 29, 2024
June 28, 2024
June 24, 2024
June 20, 2024
May 8, 2024

എസ്എസ്എൽസി; എച്ച്എസ്; വിഎച്ച്എസ് പരീക്ഷ എഴുതാനൊരുങ്ങി 47 ലക്ഷം വിദ്യാർത്ഥികൾ

Janayugom Webdesk
തിരുവനന്തപുരം
March 26, 2022 11:09 am

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 30ന് എച്ച്എസ്, വിഎച്ച്എസ് പരീക്ഷകളും 31ന് എസ്എസ്എൽസി പരീക്ഷയും ആരംഭിക്കും. 47 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളിൽ പങ്കാളികളാകും.

പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ ജീവൻ ബാബു എന്നിവർ എറണാകുളം ഡിഡി ഓഫീസിൽ എത്തിയാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. പരീക്ഷകൾ കുറ്റമറ്റതായി നടത്തണമെന്നും സ്കൂളുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ചോദ്യപേപ്പറുകളുടെ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷകൾ ആരംഭിക്കാൻ നാലു ദിവസംമാത്രം അവശേഷിക്കേ മുഴുവൻ ക്രമീകരണങ്ങളും 26ന് പൂർത്തിയാക്കും. എച്ച്എസ്, വിഎച്ച്എസ് പരീക്ഷകൾക്ക് ആവശ്യമായ ഇൻവിജിലേറ്റർമാരെ ലഭ്യമായില്ലെങ്കിൽ ഡിഡിഇ, ഡിഇഒമാർ, മറ്റ് അധ്യാപകരെ ഇതിലേക്ക് നിയമിക്കും.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഉത്തരക്കടലാസുകൾ എത്തിച്ചു. പരീക്ഷാദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കും.

വിദ്യാർത്ഥികൾക്ക് കൗൺസലിങ് നടപ്പാക്കും. വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിങ്ങിനായി ടെലിഫോൺ നമ്പർ നൽകി പരീക്ഷകൾ അവസാനിക്കുന്നതുവരെ “ഹൗ ആർ യു’ പരിപാടി നടപ്പാക്കും. ഹയർസെക്കൻഡറി വിഭാഗത്തിന് “ഹെൽപ്’ പരിപാടി നടപ്പാക്കും. പരീക്ഷാ ഹെൽപ് ഡെസ്കും രൂപീകരിക്കും.

എസ്എസ്എൽസി തിയറി പരീക്ഷ 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തിയറി പരീക്ഷ 30ന് ആരംഭിച്ച് ഏപ്രിൽ 26ന് അവസാനിക്കും. എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്നിന് ആരംഭിച്ച് 10ന് അവസാനിക്കും.

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ അവസാനത്തോടെ അല്ലെങ്കിൽ മെയ് ആദ്യം ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയം മെയ് 11ന് ആരംഭിച്ച് പരീക്ഷാഫലം ജൂൺ പത്തിനകം പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം പൂർത്തീകരിച്ച് ഫലം ജൂൺ മൂന്നാംവാരം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

eng­lish summary;47 lakh stu­dents ready to appear for SSLC

you may also like this video;

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.