റഷ്യയിലെ സൈബീരിയ മേഖലില്‍ നിന്ന് 48,500 വര്‍ഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി. പെർമാഫ്രോസ്റ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് യൂറോപ്യൻ ഗവേഷകർ പരിശോധിച്ചത്. ഗവേഷകർ ഇതിനെ ‘സോംബി വൈറസുകൾ’ എന്നാണ് വിശേഷിപ്പിച്ചത്. മഞ്ഞുകട്ടയ്ക്കുള്ളില്‍ തണുത്തുറഞ്ഞ് കിടന്നിരുന്ന 13 പുതിയ വൈറസുകളെയാണ് കണ്ടെത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധന മൂലം മഞ്ഞുമലകള്‍ ഉരുകുന്നത് ഇത്തരത്തിലുള്ള അപകടകാരികളായ വൈറസുകള്‍ പുനരുജ്ജീവിക്കാന്‍ കാരണമാകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.റഷ്യ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് കണ്ടെത്തല്‍ നടത്തിയത്.
English Summary:48,500-year-old virus found
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.