19 May 2024, Sunday

Related news

May 8, 2024
May 8, 2024
April 15, 2024
April 8, 2024
April 8, 2024
March 29, 2024
March 27, 2024
March 23, 2024
March 6, 2024
February 28, 2024

4957 കോടിയുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2023 10:57 pm

17 ബാങ്കുകളുടെ കൺസോർഷ്യത്തില്‍ നിന്ന് 4957 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ മുംബൈ ആസ്ഥാനമായുള്ള എംഎസ് പ്രതിഭ ഇൻഡസ്ട്രീസ് ലിമിറ്റഡിനെതിരെ സിബിഐ കേസ്. കമ്പനിയുടെ ഡയറക്ടര്‍മാരായ അജിത് ഭഗവാൻ കുൽക്കർണി, രവി കുൽക്കർണി, സുനന്ദ ദത്ത കുൽക്കർണി, ശരദ് പ്രഭാകർ ദേശ്പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തു. 

കമ്പനിയുടെ അക്കൗണ്ട് 2017ല്‍ നിഷ്ക്രിയ ആസ്തിയായി തരംതിരിച്ചിരുന്നു. ജലശുദ്ധീകരണ പ്ലാന്റുകൾ, ബഹുജന ഭവന പദ്ധതികൾ, മുൻകൂർ രൂപകല്പന ആന്റ് നിർമ്മാണം, റോഡ് നിർമ്മാണം, നഗര അടിസ്ഥാന സൗകര്യങ്ങളുടെ രൂപകല്പന എന്നീ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. വിറ്റുവരവ് വർധിപ്പിക്കുന്നതിനായി കമ്പനി സാങ്കല്പിക വില്പന, വാങ്ങൽ ഇടപാടുകൾ നടത്തിയതായും പരാതിയിലുണ്ട്. മുംബൈ, താനെ എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ കണ്ടെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 

Eng­lish Summary:4957 crore fraud; CBI reg­is­tered a case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.