അസമിലെ കാംരൂപ് ജില്ലയിൽ വിദേശ മൃഗങ്ങളെ കടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വാഹനത്തിൽ നിന്ന് അഞ്ച് വിദേശ കുരങ്ങുകളെയും ഒരു വാലാബിയെയും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍ വാഹനം തടയുകയും മൃഗങ്ങളെ കണ്ടെത്തുകയുമായിരുന്നു. നോർത്ത് കാംരൂപ് ഡിവിഷൻ റേഞ്ച് ഓഫീസർ സംഗീത റാണി സിംഹയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് വാഹനം പിടികൂടിയത്.
മൃഗങ്ങളെ എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ഏത് സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അസമില്‍ വിദേശ മൃഗങ്ങളെ കടത്തിയ സംഘത്തെ ഇതിന് മുമ്പും പിടികൂടിയിട്ടുണ്ട്.
English summary;5 “Exotic” Monkeys, Wallaby Rescued In Assam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.