17 March 2025, Monday
KSFE Galaxy Chits Banner 2

Related news

February 7, 2025
February 7, 2025
February 7, 2025
February 7, 2025
February 7, 2025
February 7, 2025
February 7, 2025
July 23, 2024
February 1, 2024
February 1, 2024

വയോജനക്ഷേമത്തിന് 50 കോടി

ഹെല്‍ത്തി ഏജിങ് ന്യൂ ഇന്നിങ്സ് പദ്ധതികളും വ്യായാമ പാര്‍ക്കുകളും
Janayugom Webdesk
തിരുവനന്തപുരം
February 7, 2025 12:02 pm

വയോജന സുരക്ഷയേക്ക് 50കോടി വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍.വയോജന സൗഖ്യത്തിനായി ഹൈല്‍ത്തി ഏജിങ് പദ്ധതിയും, ന്യൂ ഇന്നിങ്സ് പദ്ധതിയുമുണ്ട്.ന്യൂ ഇന്നിങ്സ് പദ്ധതിക്കായി 5കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.മുതിര്‍ന്ന പൗരന്മാര്‍ക്കായി വ്യായാമ പാര്‍ക്കുകള്‍ സജ്ജീകരിക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വയോജനങ്ങളുടെ സുരക്ഷയും ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. 

എല്ലാ വയോജനങ്ങള്‍ക്കും പാലിയേറ്റീവ് കെയറിനും മരുന്നിനും ഭക്ഷണം പരിചരണത്തിനും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യം, സാമൂഹിക ക്ഷേമം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ബന്ധപ്പെട്ട സ്‌കീമുകള്‍ പ്രാദേശിക തലത്തില്‍ സംയോജിപ്പിച്ചു കൊണ്ട് ഒരു സമഗ്രപരിപാടിക്ക് ഈ ബജറ്റിലൂടെ രൂപം നല്‍കുകയാണ്. സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കിടപ്പുരോഗികള്‍ക്കും മേല്‍പറഞ്ഞവയെല്ലാം ഉറപ്പു നല്‍കുന്നു.

പാലിയേറ്റീവ് സംഘടനകളെ പ്രാദേശിക തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ടാവും പ്രവര്‍ത്തനങ്ങള്‍. സൗജന്യ സേവനങ്ങള്‍ക്ക് പുറമേ സ്ഥിരം കെയര്‍ ഗിവര്‍, ഡയറ്റ്, എഐ സര്‍വൈലന്‍സ് എന്നിവ ഫീസ് ഈടാക്കിയും നല്‍കും മന്ത്രി പറഞ്ഞു. കിടപ്പുരോഗികളല്ലാത്ത വയോജനങ്ങള്‍ക്ക് ആരോഗ്യകരമായ പ്രായമാകല്‍ പദ്ധതിയായ ഹെല്‍ത്തി ഏജിങ് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള വിവിധ സ്‌കീമുകളിലൂടെയാണ് പണം കണ്ടെത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ നന്നായി ഇടപെടാന്‍ സാധിക്കും.

പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി. വാര്‍ധക്യ കാലത്തെ സജീവമാക്കുവാന്‍ സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ ഉപകരണങ്ങള്‍ സജ്ജീകരിച്ച് മള്‍ട്ടി ജനറേഷനല്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി 5 കോടി രൂപ മാറ്റി വെച്ചു. മുതിര്‍ന്ന പൗരജനങ്ങളുടെ സാമ്പത്തികശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരംഭങ്ങള്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് ന്യു ഇന്നിംഗ്‌സ് പദ്ധതി. ലോകത്തെ പ്രമുഖരായ ചില വ്യവസായികള്‍ വ്യവസായ വാണിജ്യ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളത് മുതിര്‍ന്ന് പൗരന്‍മാരായ ശേഷമാണ്.

മുതിര്‍ന്ന് പൗരന്‍മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഈ വര്‍ഷം 5 കോടി രൂപ വകയിരുത്തുന്നുവെന്നും കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.